www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1999) Idukki (1922) Mostreaded (1617) Crime (1485) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സെൽഫി എടുക്കുന്നതിനിടെ നവവരനെ നദിയിൽ തള്ളിയിട്ട് വധു

Share it:



ബംഗളൂരു: ഫോട്ടോ ഷൂട്ടിനിടെ നവ വരനെ വധു നദിയിൽ തള്ളിയിട്ടു. സംഭവത്തിൽ വരൻ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നദിയിൽ വീണ വരനെ വലിച്ചു കയറ്റുന്ന വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

കൃഷ്ണനദിയിലേക്കാണ് യുവതി ഇയാളെ തള്ളിയിട്ടത്. നദിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. 

മനഃപൂര്‍വം തള്ളിയിട്ടതെന്നാണ് നവവരന്‍റെ പരാതി. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കട്ലൂര്‍ ഗ്രാമത്തിലാണ് സംഭവം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്. ഇരുവരും ഫോട്ടോകള്‍ എടുത്തു. അതിനിടെ സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ മനഃപൂര്‍വം പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭര്‍ത്താവ് തത്തപ്പ പറഞ്ഞു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഭാര്യ പറയുന്നത്.

യുവാവ് നദിയിലേക്ക് വീഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്. അതിനുപിന്നാലെ സംഭവത്തെ ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ റായ്ച്ചൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി

ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു. 

സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.

 തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്. 

ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്. 

അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു. 

പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്. 

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light