www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1837) Idukki (1780) Mostreaded (1616) Crime (1400) National (1204) Entertainment (837) world (430) Viral (427) Video (353) Health (201) Gallery (162) mollywood (160) sports (137) Gulf (132) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (28) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) trailer (14) editorial (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വധുവിനെ സ്വീകരിക്കാൻ മദ്യം; മനോഹരമായ വിവാഹ ചടങ്ങ്

Share it:



വിവാഹ ദിവസം ബന്ധുക്കളും കൂട്ടുകാരുമൊക്കെ രണ്ടെണ്ണം അടിക്കുന്നത് പതിവാണ്. ഇതിന്‍റെ പേരിൽ പലരും വഴക്കു കേൾക്കാറുമുണ്ട്. എന്നാൽ വിവാഹ ദിവസം വധു തന്നെ മദ്യപിച്ചാലോ. അതും ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ടവരുടെയും മുന്നിൽ. ഈ നാട്ടിലാണെങ്കിൽ കല്യാണവും ഡൈവേഴ്‌സും ഒരുമിച്ച് നടക്കും. എന്നാൽ രാജസ്ഥാനിലെ ചില ഗ്രാമങ്ങളിൽ കല്യാണ ദിവസം വധുവിന് മദ്യം നൽകിയാണത്രേ സ്വീകരിക്കുന്നത്.

പ്യാല അഥവാ മാന്‍വാര്‍ എന്ന ആചാരമാണിത്. ഇൻസ്റ്റഗ്രാമിൽ ഇതിനെ കുറിച്ച് വന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്‍റെ വീട്ടിലെത്തുന്ന വധുവിനെ സ്വീകരിക്കുന്നതിനാണ് മദ്യം നൽകുന്നത്.

വധുവിന് ഭര്‍തൃവീട്ടുകാര്‍ ഒരു പ്യാല (മദ്യം നിറച്ച ഒരു കപ്പ്) നല്‍കുന്നു. സമൃദ്ധിയും ധൈര്യവും കുടുംബത്തിലേക്കുള്ള സ്വീകരണവുമെല്ലാമാണ് ഇതിലൂടെ പറഞ്ഞു വയ്ക്കുന്നത്. സാധാരണയായി നാടന്‍ മദ്യമോ വിസ്‌കിയോ ആണ് വധുവിന് നല്‍കുക. ചിലയിടങ്ങളില്‍ വധുവിനോട് ഇത് കുടിക്കാന്‍ ആവശ്യപ്പെടാറുണ്ട്. 

ചിലയിടങ്ങളില്‍ ആചാരത്തിന്‍റെ ഭാഗമായി വധു കപ്പില്‍ തൊടുകയോ മദ്യത്തില്‍നിന്ന് അല്‍പമെടുത്ത് തിലകം ചാര്‍ത്തുകയോ ചെയ്യുന്നു. ചിലപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന ഒരംഗം വധുവിനുവേണ്ടി ആചാരപരമായി മദ്യം കുടിക്കുകയും ചെയ്യും.

രാജസ്ഥാനിലുടനീളം ഈ ചടങ്ങ് ആചരിക്കുന്നില്ല. ഉദയ്പൂര്‍, ജോധ്പൂര്‍, ജയ്പൂര്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലും യാഥാത്ഥിതിക അല്ലെങ്കില്‍ പാരമ്പര്യം പിന്തുടരുന്ന രജപുത്ര കുടുംബങ്ങളില്‍ ഈ ആചാരത്തിന് കൂടുതല്‍ പ്രചാരമുണ്ട്. ബിക്കാനീര്‍, ജയ്സാല്‍മര്‍ എന്നിവടങ്ങളിലും ഇത് പിന്തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

കാലത്തിന് അനുസരിച്ച് ഈ ആചാരത്തിലും മാറ്റം വന്നിട്ടുണ്ട്. മദ്യം കഴിക്കാത്ത വീടുകളില്‍ പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍, തേങ്ങാവെള്ളം, പനിനീര്‍, അല്ലെങ്കില്‍ സര്‍ബത്ത് എന്നിവയും പ്യാലയായി നല്‍കുന്നു. എല്ലാവര്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മദ്യത്തിന് പകരം റോസാപ്പൂവിന്‍റെ രുചിയുള്ള പാനീയം നല്‍കിയതായും വീഡിയോയില്‍ പറയുന്നു.

പ്യാല ആചാരത്തിന്‍റെ തുടക്കം രജപുത്രരുടെ ആയോധന പാരമ്പര്യങ്ങളില്‍ നിന്നാണ് ചരിത്രകാരന്മാരും സാംസ്‌കാരിക നിരൂപകരും പറയുന്നു. അക്കാലത്ത് മദ്യം എന്നത് ആഘോഷവേളകളില്‍ വിളമ്പുന്ന പാനീയം മാത്രമല്ല, മറിച്ച് യുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങി വരുന്ന യോദ്ധാക്കള്‍ക്ക് അവരുടെ ധൈര്യത്തിന്‍റെയും സൗഹൃദകൂട്ടായ്മയുടെയുമെല്ലാം പ്രതീകമായിരുന്നു. തുടര്‍ന്ന് കാലക്രമേണ ഈ ആചാരം വിവാഹങ്ങളിലേക്കും കടന്നുവരികയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

രേണു സുധിക്ക് ബിഗ് ബോസ് നൽക്കുന്ന പ്രതിഫലം അറിയാം 

കൊച്ചി: ബിഗ് ബോസ് സീസൺ സെവൻ ആരംഭിച്ചതിനു പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ വൈറലായ രേണു സുധി തന്നെയാണ് ബിഗ് ബോസിലെ ഇത്തവണത്തെ പ്രധാന താരം. മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രേണു സുധി. 

അതേസമയം ബിഗ് ബോസ് രേണു സുധിക്ക് എത്ര പ്രതിഫലം നൽകുമെന്നതാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. 

റിപ്പോർട്ടുകൾ പ്രകാരം രേണവും അനുമോളുമാണ് ഇത്തവണ ബിഗ് ബോസിൽ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. ഒരു ദിവസം 50,000 രൂപ വീതമാണ് ഇവരുടെ പ്രതിഫലമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

ആൽബം ഷൂട്ടും മോഡലിങ്ങുമായി ശ്രദ്ധ നേടിയ രേണുവിന് നിരവധി ആരാകരുണ്ട്. ബിഗ് ബോസിലേക്കുള്ള ക്ഷണം ആദ്യം നിരസിച്ച രേണു പിന്നീട് ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മത്സരാർഥിയായി പങ്കെടുക്കാൻ തയാറായതെന്നാണ് വിവരം. 

100 ദിവസം മാറി നിൽക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് രേണു ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് പ്രതിഫലം നിശ്ചയിച്ചതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 


Share it:

Viral

Post A Comment: