റാംപൂർ: ആദ്യരാത്രിയിൽ ശർദിച്ച ഭാര്യയെ ഗർഭ പരിശോധനയ്ക്ക് നിർബന്ധിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ റാംപുരിൽ ഒരു വിവാഹ വീട്ടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്‍റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ വധു ഛര്‍ദ്ദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ക്ഷീണവും, ചൂടും കാരണം തലകറക്കം അനുഭവപ്പെട്ട വധു പിന്നാലെ ഛര്‍ദ്ദിക്കുകയായിരുന്നു. വിവാഹ ദിവസം തന്നെ വധു ഛര്‍ദ്ദിച്ചത് വരന്‍റെ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു സംസാര വിഷയമായി. ഇതോടെ വരന്‍റെ സുഹൃത്തുക്കള്‍ വധുവിന് ഗര്‍ഭമാണെന്ന് തമാശയ്ക്ക് പറഞ്ഞത് വരനെ അസ്വസ്ഥമാക്കുകയായിരുന്നു. ഇതോടെ രാത്രിയില്‍ വരന്‍ വധുവിനോട് ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു.
ഇതിനായി രാത്രിയില്‍ തന്നെ വരന്‍ അടുത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഒരു ഗര്‍ഭ പരിശോധന കിറ്റ് വാങ്ങി. വരന്‍റെ അപ്രതീക്ഷിത ആവശ്യം കേട്ട വധു തന്‍റെ വീട്ടുകാരെ വിളിച്ചു വരുത്തി. രാത്രിയോടെ വരന്‍റെ വീട്ടിലെത്തിയ വധുവിന്‍റെ വീട്ടുകാരും വരനും തമ്മില്‍ വാക്ക് തര്‍ക്കമായി.
ഒടുവില്‍ ഗ്രാമവാസികള്‍ ഇടപെട്ട് രാത്രി തന്നെ പഞ്ചായത്ത് വിളിച്ച് ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം പഞ്ചായത്ത് നടന്നു. ഒടുവില്‍ വരന്‍ പരസ്യമായി തന്‍റെ തെറ്റ് സമ്മതിക്കുകയും വധുവിനോടും കുടുംബത്തോടും തന്‍റെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരത്തില്‍ പെരുമാറില്ലെന്ന് വരന്‍ പഞ്ചായത്തിന് വാക്ക് കൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: