www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2031) Idukki (1947) Mostreaded (1617) Crime (1507) National (1258) Entertainment (859) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മരിച്ചത് ഉറക്കത്തിൽ; നടി അനന്യരാജിന്‍റെ മരണം ഒരു മാസത്തിനു ശേഷം സ്ഥിരീകരിച്ച് കുടുംബം

Share it:



മുംബൈ: ബോളിവുഡ് നടി അനന്യ രാജിന്‍റെ (27) മരണം ഒരു മാസത്തിനു ശേഷം പുറത്തുവിട്ട് ബന്ധുക്കൾ. ജൂലൈ 15നാണ് നടി മരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ മരണ വിവരം ബന്ധുക്കൾ പുറം ലോകത്തെ അറിയിക്കുന്നത്.

ഉറക്കത്തിനിടെ നടി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഹൃദയഭേദകമായ വാര്‍ത്ത പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. ഒരു വര്‍ഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. 

അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. ഒരു രാജ്ഞിയെപ്പോലെയാണ് അവള്‍ ജീവിച്ചത്. അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും കുടുംബം കുറിപ്പില്‍ വ്യക്തമാക്കി. അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു. 

മുംബൈയില്‍ വളര്‍ന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ല്‍ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. 'ദി ഫൈനല്‍ എക്‌സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

bollywood

Entertainment

Post A Comment:

Portable Mini Air Cooler Fan with LED Light