കൊച്ചി: ഓണ സീസണിൽ സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. ഇന്ന് പവന് 1120 രൂപ ഉയർന്നതോടെ വില 1,19,600 രൂപയായി. ഗ്രാമിന് 140 രൂപ വർധിച്ച് 14,950 രൂപയിലെത്തി. കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയാണ് സ്വര്‍ണത്തിന് വർധിച്ചത്.
1,17,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണനിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്. യു.എസ് സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളെ തുടര്‍ന്ന് പലിശനിരക്ക് വര്‍ധിക്കുമെന്ന ആശങ്ക വിപണിയില്‍ കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം.
ഈ മാസത്തിന്റെ തുടക്കത്തില്‍ 1,05,600 രൂപ നിലവാരത്തിലായിരുന്ന പവന്‍റെ വിലയാണ് ഇപ്പോള്‍ വന്‍ വര്‍ധനയിലൂടെ ഈ നിലയിലേക്ക് എത്തിയത്. മാസത്തിന്‍റെ തുടക്കത്തെ അപേക്ഷിച്ച് പവനില്‍ 12,000 രൂപയിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Join Our Whats App group

Post A Comment: