www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2033) Idukki (1947) Mostreaded (1617) Crime (1507) National (1259) Entertainment (859) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (101) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വിരമിക്കൽ പ്രഖ്യാപിച്ച് മെസി; ഞെട്ടലോടെ ആരാധകർ

Share it:


ബ്യൂണേസ് അയേഴ്‌സ്: രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്‍റീന സൂപ്പർ താരം ലയണൽ മെസി. സോഷ്യൽ മീഡിയയിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്‍റീനയ്ക്കായി ഇനി കളിക്കില്ലെന്നും താരം വ്യക്തമാക്കി. 2022ൽ ലോകകപ്പ് നേട്ടത്തിൽ അർജന്‍റീനയെ എത്തിച്ച താരമാണ് മെസി. 

39-ാം വയസിലാണ് മെസിയുടെ വിരമിക്കൽ പ്രഖ്യാപനം. 21 വര്‍ഷം നീണ്ട പ്രൊഫഷ്‌ണൽ  കരിയറാണ് മെസി അവസാനിപ്പിക്കുന്നത്. പിതാവിന്‍റെ മരണത്തിന് പിന്നാലെ താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്ന സൂചന മെസി നല്‍കിയിരുന്നു. 

അര്‍ജന്‍റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങള്‍ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.

ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാല്‍ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാന്‍ മനസിലാക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ വിജയങ്ങളില്‍ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്‌സിക്കായി ഞാന്‍ സര്‍വ്വതും നല്‍കിയിട്ടുണ്ട്. 

അര്‍ജന്‍റീനക്കാരന്‍ എന്ന നിലയില്‍ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാന്‍ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളില്‍ കൂടുതലായി ഒപ്പം നില്‍ക്കും. അവിസ്മരണമായ എല്ലാ ഓര്‍മകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വര്‍ഷത്തെ സ്‌നേഹത്തിന് നന്ദി- മെസി കുറിപ്പിൽ പറയുന്നു.

207 മത്സരങ്ങളില്‍ 125 ഗോള്‍ നോടിയ മെസി 2008 ഒളിമ്പികസില്‍ സ്വര്‍ണം, 2021, 2024 കോപ്പ അമേരിക്കയില്‍ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി. കിരീടങ്ങളുടെ നാളുകളില്‍ അല്ല, അതിനു മുന്‍പും ടീമിനായി എല്ലാം നല്‍കി, ഇനിയും നല്‍കാന്‍ ഒന്നുമില്ല. 

വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും താരം വ്യക്തമാക്കി. തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും കോച്ചുകള്‍ക്കും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും താരം നന്ദി പറഞ്ഞു. ഇനിമുതല്‍ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അര്‍ജന്‍റീനയ്ക്കായി ശബ്ദമുയര്‍ത്തുമെന്നും പറഞ്ഞാണ് താരം തന്‍റെ വിടവാങ്ങല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

sports

Post A Comment:

Portable Mini Air Cooler Fan with LED Light