ഇടുക്കി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സഹോദരീ ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. ബൈസൻവാലി നെല്ലിക്കാട്ട് മുത്തൻമുടി പ്രഭു (മാർഷൽ ബ്രിട്ടോ 44) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യാ സഹോദരനായ എഡ്വേഡ് സാമുവൽ എന്ന സാമിനെ രാജാക്കാട് പോലീസ് പിടികൂടി.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. പ്രഭുവും എഡ്വേഡ് സാമുവലും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും എഡ്വേഡ് സാമുവൽ കത്തി ഉപയോഗിച്ച് പ്രഭുവിനെ പലതവണ കുത്തുകയുമായിരുന്നു.
പ്രഭുവിന്‍റെ ഭാര്യ ജാൻസി വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പ്രഭുവും ഭാര്യ ജാന്‍സിയും പിണക്കത്തിലായിരുന്നു. ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. ഒരുമിച്ചുള്ള മദ്യപാനത്തിനിടെ എഡ്വേർഡിനെ പ്രഭു പിടിച്ചു തള്ളി. ഇതില്‍ പ്രകോപിതനായ എഡ്വേർഡ് വീട്ടില്‍ പോയി വാക്കത്തിയെടുത്ത് വന്ന് പ്രഭുവിനെ പലതവണ വെട്ടുകയായിരുന്നു. സംസ്കാരം നടത്തി.
Join Our Whats App group
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

Post A Comment: