കൊച്ചി: ദൃശ്യം ത്രീ ഉടൻ ഇല്ലെന്ന് വ്യക്തമാക്കി ആന്‍റണി പെരുമ്പാവൂർ. ദൃശ്യം ത്രിക്ക് മുമ്പായി മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രത്തിന്‍റെ ശ്രമങ്ങൾ തുടങ്ങിയതായും ആന്‍റണി പെരുമ്പാവൂർ അറിയിച്ചു. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം.
ദൃശ്യം ടു സിനിമയുടെ സമയത്ത് തന്നെ വേറൊരു കഥയും സംസാരിച്ചിരുന്നു. അതിൽ ആദ്യം ചെയ്യാം എന്ന് സമ്മതിച്ച ചിത്രമായിരുന്നു ദൃശ്യം ടു. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങൾ ജീതുവുമായി ചർച്ചയിലാണ്. അന്ന് സംസാരിച്ച കഥയിലേക്ക് തന്നെ വീണ്ടും വന്നിട്ടുണ്ട്. അതിന്‍റെ പണിപ്പുരയിലാണ് ഇപ്പോളെന്നും ആന്‍റണി പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: