കൊച്ചി: അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ആൻഡ്രിയ ജെറമിയ. തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുടെ നടിയുടെ പുതിയ തീരുമാനമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. മിഷ്‌കിന്‍ ചിത്രം "പിസാസ് 2' വിൽ നഗ്നയായി അഭിനയിക്കാമെന്ന് ആൻഡ്രിയ സമ്മതം മൂളിയിരിക്കുകയാണ്. വൻ പ്രതിഫലമാണ് ഈ വേഷത്തിനു താരം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
തെന്നിന്ത്യയിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ ആൻഡ്രിയ വേഷമിട്ടിട്ടുണ്ട്. എന്നാൽ അന്നയും റസൂലും എന്ന ചിത്രത്തിലെ വേഷമാണ് മലയാളികൾക്ക് ആൻഡ്രിയയെ പരിചയപ്പെടുത്തിയത്. പിന്നണി ഗായികയായിട്ടായിരുന്നു അൻഡ്രിയയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
മലയാളത്തിന്‍റെ താരരാജാവ് മോഹന്‍ലാലിനൊപ്പവും പൃഥ്വിരാജിന് ഒപ്പവും ആൻഡ്രിയ വേഷമിട്ടിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്‌ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്ലേ ബാക്ക് സിംഗര്‍ ആയി രണ്ടായിരത്തി അഞ്ചിലാണ് ആന്‍ഡ്രിയ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. ഒരു നടി ആകുന്നതിനേക്കാള്‍ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആന്‍ഡ്രിയയ്ക്ക് താൽപര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതില്‍ ഏറെ ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്.
ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനും താരത്തിനു മടിയില്ല. സിനിമയുടെ കഥ അത്തരം രംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്. ധനുഷിന്‍റെ വടചെന്നെ എന്ന സിനിമയില്‍ താരം അത്തൊരു രംഗത്തില്‍ എത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് പൂർണ നഗ്നയായി അഭിനയിക്കാനും താരം സമ്മതം മൂളിയിരിക്കുന്നത്. "പിസാസ് 2' വിലെ ഒരു രംഗത്തില്‍ പൂര്‍ണ നഗ്‌നയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഥ നിർബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാൽ ആ രംഗം ചെയ്യാൻ താരം സമ്മതം മൂളുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: