കൊച്ചി കടപ്പുറത്തിന്‍റെ കഥ പറയുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്‍റെ ടീസർ പുറത്തിറക്കി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത്, ജോജു ജോർജ്, നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി, ദർശന രാജേന്ദ്രൻ എന്നിവരും വേഷമിടുന്നുണ്ട്.
1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്‍റെ പ്രമേയം. രാജീവ് രവിയുടേത് തന്നെയാണ് ഛായാഗ്രഹണം. കഥ, തിരക്കഥ, സംഭാഷണം, ഗോപൻ ചിദംബരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: