കൊച്ചി: ട്രെയിൻ പ്രണയാഭ്യർഥന.. തൊട്ടു പിന്നാലെ ചുംബനം.. സിനിമാ കഥയല്ല, ജീവിതത്തിലും ഇതൊക്കെ യാഥാർഥ്യമാകുമെന്നാണ് നടി ദുർഗ കൃഷ്‌ണ വ്യക്തമാക്കുന്നത്. നടിയുടെയും യുവ നിർമാതാവ് അർജുൻ രവീന്ദ്രന്‍റെയും വിവാഹം കഴിഞ്ഞത് വലിയ വാർത്തയായിരുന്നു.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ പ്രണയം തുടങ്ങുന്നത് ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ്. അർജുൻ തന്നെ പ്രൊപ്പോസ് ചെയ്‌തതിന്‍റെ ഒരു ഓർമ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ദുർഗയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രണയാഭ്യർഥനയ്ക്കും ചുംബനത്തിനും ശേഷമുള്ളതാണ് ചിത്രം. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോ കൂടിയാണ് ഇത്. ട്രെയിൻ സെൽഫി എന്ന ടാഗോടെയാണ് ദുർഗ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രൊപ്പോസലിനും ട്രെയിനിലെ ചുംബനത്തിനും ശേഷമുള്ള ചിത്രം. നോക്കു ഞാൻ നാണം കൊണ്ട് തുടുത്തിരിക്കുന്നത്. ഒന്നിച്ചുള്ള ആദ്യത്തെ സെൽഫി കൂടിയാണിത്-ദുർഗ കൃഷ്‌ണ കുറിച്ചു.
ദുർഗയുടെ പോസ്റ്റ് വന്നതോടെ തന്നെ ആരാധകർ കമന്‍റുകളുമായി രംഗത്തെത്തി. ഏപ്രിൽ നാലിന് ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്‍റെയും റിസപ്‌ഷന്‍റെയും ഒക്കെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിമാനത്തിൽ പ്രിഥ്‌വിരാജിന്‍റെ നായികയായി എത്തിയ ദുർഗ പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫെൻഷൻസ് ഓഫ് എ കുക്കൂ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: