ഇടുക്കി: അടിമാലിയിൽ ഗൃഹനാഥനെ ജേഷ്ഠൻ വീട്ടിൽ കയറി കുത്തികൊലപ്പെടുത്തി. വെള്ളത്തൂവൽ ശല്യാംപാറ കൈതപ്ലാക്കൽ അനിൽ (42) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ പ്രസാദ് (കഞ്ചൻ പ്രസാദ്) അറസ്റ്റിലായിട്ടുണ്ട്.
ശല്യാംപാറയിലെ അനിലിന്‍റെ വീട്ടിലെത്തിയ പ്രസാദ് കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കം നിലനിന്നിരുന്നു. ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രസാദ് അടുത്തിടെയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
എന്നുമൊന്നും വീട്ടിലെത്താത്ത പ്രസാദ് ഇന്ന് വൈകിട്ട് വീട്ടിലെത്തുകയും അനിലുമായി വാക്കു തർക്കം ഉണ്ടാകുകയുമായിരുന്നു. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയ്ക്ക് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് അനിലിനെ രക്തം വാർന്ന നിലയിൽ കാണുന്നത്.
നിലവിളിയും ബഹളവും കേട്ട് സമീപത്തുള്ളവർ ഓടിയെത്തി അനിലിനെ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രസാദ് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസാദ് ഈ സമയം മദ്യലഹരിയിലായിരുന്നു.
കൊലപാതകത്തിനുള്ള കാരണങ്ങൾ അടക്കം അന്വേഷിച്ചു വരികയാണ്. പൊലീസ് അറസ്റ്റ് ചെയ്‌ത പ്രസാദിനെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Join Our Whats App group

Post A Comment: