www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1965) Mostreaded (1617) Crime (1521) National (1266) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നസ്രിയയെ എയറിലാക്കിയ വസ്ത്രത്തിന്‍റെ വില അറിയണോ

Share it:



കൊച്ചി: സീൻ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ദുബായിലെത്തിയ നടി നസ്രിയയുടെ വേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ച. ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് നസ്രിയ ധരിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്.

നസ്രിയയുടെ മുൻ പരാമർശങ്ങളും ഇപ്പോഴത്തെ വേഷവും ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. പൊതുവേ ഉത്തരേന്ത്യന്‍ സിനിമാ പ്രൊമോഷന്‍ പരിപാടികളില്‍ മാത്രം കണ്ടുവരുന്ന താരങ്ങളുടെ ഇറക്കിവെട്ടിയ നെക്ലൈന്‍ ഉള്ള തരത്തിലെ വേഷം നസ്രിയ ധരിച്ചു എന്നതാണ് വിഷയം. 

അതേസമയം വിമർശകർക്ക് അതേനാണയത്തിൽ നസ്രിയ മറുപടിയും പറഞ്ഞിരുന്നു. തനിക്കൊപ്പം ചിത്രത്തില്‍ വേഷമിട്ട സൂര്യ, നസ്ലിന്‍ എന്നിവര്‍ക്കൊപ്പമാണ് ദുബായിലെ പരിപാടിയില്‍ പങ്കെടുത്തത്. സംവിധായകന്‍ ജിത്തു മാധവന്‍റെ ചിത്രമാണ് സീന്‍. 

ആദ്യമായിട്ടാണ് നസ്രിയ സൂര്യക്കൊപ്പം വേഷമിടുന്നത്. സൂര്യയും ജ്യോതികയും നിര്‍മിക്കുന്ന സീന്‍ നവംബര്‍ ആറിന് തിയേറ്ററിലെത്തും. ഇത്രയേറെ ശ്രദ്ധയും വിമര്‍ശനവും നേരിട്ട നസ്രിയ നസിം ധരിച്ച ഈ വേഷം ഒരു പ്രമുഖ ബ്രാന്‍റിന്‍റെതാണ്. മുംബൈ ആസ്ഥാനമായുള്ള ആരോക ബ്രാന്‍റിന്‍റെ വേഷവിധാനമാണ് നസ്രിയ നസിം ധരിച്ചിട്ടുള്ളത്. 


കൂടുതലും വെസ്റ്റേണ്‍ വേഷങ്ങള്‍ക്ക് മേല്‍ പരീക്ഷണം നടത്തുന്ന ബ്രാന്‍റാണിത്. എന്നിരുന്നാലും, ഇന്ത്യന്‍ വേഷവിധാനങ്ങള്‍ക്ക് ക്ലാസിക് ആന്‍റ് മോഡേണ്‍ ടച്ച് നല്‍കുന്ന രീതിയും ഈ ബ്രാന്‍റിനുണ്ട്. അത്തരമൊരു വേഷമാണ് നസ്രിയ നസിം അവരുടെ ദുബായ് പരിപാടിക്കായി കണ്ടെത്തിയത്. ഓണ്‍ലൈന്‍ ആയി ഈ വേഷത്തിന് 89,700 രൂപ വിലയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

Entertainment

Fashion

Post A Comment:

Portable Mini Air Cooler Fan with LED Light