www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ തിരിച്ചടി പ്രതീക്ഷിച്ച് ഇടതുപക്ഷം; നേട്ടമുണ്ടാകുമെന്ന് യുഡിഎഫ് പ്രതീക്ഷ

Share it:



ഇടുക്കി: വോട്ടെണ്ണാൻ ഇനിയും ആഴ്ച്ചകൾ കാത്തിരിക്കണമെങ്കിലും ബൂത്ത് തല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അവലോകനങ്ങളിൽ വിജയവും പരാജയവും ഏറെക്കുറെ ഉറപ്പിച്ച് മുന്നണികൾ. പാർട്ടി വോട്ടുകളുടെ കണക്കുകൾ പ്രകാരമാണ് കണക്കുകൾ വിലയിരുത്തുന്നത്. 

ഇടുക്കിയിൽ ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തലെങ്കിൽ പതിറ്റാണ്ടുകളായി കൈവശമുണ്ടായിരുന്ന സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് ഇടതുപക്ഷം. നിഷ്പക്ഷ വോട്ടുകളും എൻഡിഎ വോട്ടുകളും എത്തരത്തിൽ പ്രതിഫലിച്ചുവെന്നതും തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും. 

ജില്ലയിൽ 20 വർഷമായി എൽഡിഎഫ് കൈവശം വച്ചിരിക്കുന്ന പീരുമേട് ഇത്തവണ നഷ്ടപ്പെട്ടേക്കാമെന്ന് സംസ്ഥാന നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ട്. പീരുമേട് ഉറപ്പായും പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം. 

ഇടുക്കി മണ്ഡലത്തിൽ ശക്തമായ മത്സരമാണ് നടന്നതെന്നാണ് ഇരു മുന്നണികളുടെയും വിലയിരുത്തൽ. ജനഹിതം അറിയാൻ ഫലം വരുന്നതുവരെകാത്തിരിക്കണമെന്നും വിലയിരുത്തപ്പെടുന്നു.

എം.എം. മണി കുത്തക സീറ്റായി കാത്തു സൂക്ഷിച്ച ഉടുമ്പൻചോലയിൽ ഇത്തവണ കാലിടറുമെന്ന് ഇടത് കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. ദേവികുളത്തും, തൊടുപുഴയിലും ഇടതിന് അത്ര പ്രതീക്ഷകളില്ല. ഇരു മണ്ഡലത്തിലും ശക്തമായ മത്സരം നടന്നിട്ടുണ്ടെന്നാണ് ഇരു മുന്നണികളുടെയും നിഗമനം. നിഷ്പക്ഷ വോട്ടുകളുടെ ചാഞ്ചാട്ടും രണ്ടിടത്തും നിർണായകമാകും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light