www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

Share it:



കാഞ്ഞിരപ്പള്ളി: കുളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ് സെയ്ഫ്. 

വീട്ടില്‍ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു ഇടിമിന്നലേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ

ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം. 

കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light