മുംബൈ: പേടിഎം പേയ്മെന്‍റ് ബാങ്കിനെതിരെ നടപടിയെടുത്ത് റിസർവ് ബാങ്ക്. ബാങ്കിന് നൽകിയിരുന്ന ലൈസൻസ് റദ്ദാക്കിയതായും ബാങ്ക് പിരിച്ചുവിടുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ആർബിഐ അറിയിച്ചു.
നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്റ്റ് 1949-ലെ സെക്ഷന്‍ 22(4) പ്രകാരം 2026 ഏപ്രില്‍ 24-ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതല്‍ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.
ഇതോടെ ബാങ്കിങ് സേവനങ്ങളോ അനുബന്ധ ബിസിനസുകളോ പേടിഎം പേയ്മെന്‍റ് ബാങ്കിന് നടത്താനാകില്ല. ബാങ്കിന്‍റെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമല്ലെന്നും മാനേജ്മെന്‍റിന്‍റെ രീതികള്‍ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ കടുത്ത നടപടി സ്വീകരിച്ചത്.
ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ചതിനാല്‍ ബാങ്ക് തുടരുന്നതില്‍ അർഥമില്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. ചൈനയിലെ ആന്‍റ് ഗ്രൂപ്പും ജപ്പാനിലെ സോഫ്റ്റ് ബാങ്കും മുന്‍പ് നിക്ഷേപം നടത്തിയിരുന്ന വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റഎ പിന്തുണയോടെയാണ് പേടിഎം പ്രവര്‍ത്തിച്ചിരുന്നത്. 2015 ഓഗസ്റ്റിലാണ് ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുവാദമുള്ള ലിമിറ്റഡ് ബാങ്കിങ് ലൈസന്‍സ് ഇവര്‍ക്ക് ലഭിച്ചത്.
നേരത്തെ തന്നെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് 2022 മാര്‍ച്ചില്‍ ആര്‍ബിഐ ബാങ്കിനെ വിലക്കിയിരുന്നു. തുടര്‍ന്ന് 2024 ജനുവരിയില്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ
ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്.
വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു.
ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post A Comment: