ഇടുക്കി: കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേയിലെ അയ്യപ്പൻകോവിൽ തോണിത്തടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ ജോസഫ് ഏലിയാസ് (ഏപ്പച്ചൻ 73) ആണ് മരിച്ചത്. ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ സാലി (66), മകന്‍ ജോസി (31). ജോസിയുടെ ഭാര്യ ചിഞ്ചു (30) കൊച്ചു മകന്‍ ഫെര്‍ണാഡോ (ഒന്നര) എന്നിവര്‍ക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. തോണിത്തടി ചെമ്പന്‍കുളം വളവിലാണ് അപകടമുണ്ടായത്.
വിവാഹ ചടങ്ങിന് ശേഷം വെള്ളിലാങ്കണ്ടത്തെ വിവാഹ വീട്ടിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ ദിശമാറി വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോസിയാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സിറ്റിലിരുന്ന ഏപ്പച്ചന്‍റെ തലയിടിച്ച് മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു.
നാട്ടുകാരും ഓടിക്കൂടിയവരും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പുതറയിൽ നിന്നും മാട്ടുക്കട്ടയിലേക്ക് പോയ കാറാണ് എതിരെ വന്നത്. ഈ കാർ ഓടിച്ചയാളുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: