അമ്പലപ്പുഴ: ചൂട് സഹിക്കാൻ കഴിയാതെ വീടിനു പുറത്ത് കിടന്നുറങ്ങിയ ഭാര്യയ്ക്ക് ഭർത്താവിന്‍റെ മർദനം. കക്കാഴം സ്വദേശിയായ യുവാവിനെതിരെയാണ് ഭാര്യ കേസ് കൊടുത്തിരിക്കുന്നത്. പതിനാറുകാരിയായ മകൾക്കും മർദനമേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ ചൂട് കാരണം കിടപ്പുമുറിയില്‍ നിന്നും മുറ്റത്തിറങ്ങി തുണി വിരിച്ച് കിടക്കുകയായിരുന്നു പരാതിക്കാരി. ഇത് കണ്ടു പ്രകോപിതനായ ഭര്‍ത്താവ്, പരിസരവാസികളായ യുവാക്കളെ കാണിക്കാനാണ് മുറ്റത്ത് കിടക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
ഭാര്യയുടെ നടുവിന് ചവിട്ടുകയും മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകളെയും ഇയാള്‍ മര്‍ദ്ദിച്ചു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: