www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1978) Idukki (1905) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പ്രീ സ്‌കൂൾ വിദ്യാർഥി പാർക്കിലെ വെള്ളച്ചാലിൽ മുങ്ങി മരിച്ചു

Share it:



കൊച്ചി: വിനോദ യാത്രക്കെത്തിയ പ്രീ സ്കൂൾ വിദ്യാർഥി വെള്ളച്ചാലിൽ മുങ്ങി മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിലാണ് അപകടമുണ്ടായത്. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്‍റെയും ആരിഫയുടെയും മകൻ മുഹമ്മദ് ആദം (അഞ്ച്) ആണ് മരിച്ചത്.

സംസാര വൈകല്യമുള്ള ആദത്തിന്‍റെ പഠനത്തിനായി മാതാവും മുത്തശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു. പിതാവ് വിദേശത്താണ്. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. 25 കുട്ടികളാണ് അധ്യാപകർക്കൊപ്പം പാർക്കിലെത്തിയത്. മുമ്പും അധ്യാപകർ കുട്ടികളുമൊത്ത് ഇവിടെയെത്തിയിട്ടുണ്ട്. 

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാർക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്നും ഇറങ്ങി ഓടി. പ്രത്യേക പരിപാലനം വേണ്ട ആദം ഒരു അധ്യാപികയുടെ കൈയിലായിരുന്നു. കുട്ടി ഇറങ്ങി ഓടുന്നതു കണ്ട അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിയ കുട്ടിയുടെ പിന്നാലെ പോയി. ഓടിയ കുട്ടിയുമായി തിരികെ എത്തിയ അധ്യാപിക മറ്റു കുട്ടികൾക്ക് ഭക്ഷണം നൽകി. ആദം മുറിയിൽ ഉണ്ടെന്നായിരുന്നു ധാരണ. 

എന്നാൽ പിന്നീട് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദം കൂടെയില്ലെന്ന് ബോധ്യമായത്. പാർക്കിന്‍റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിന്‍റെ ടീ ഷർട്ടിന്‍റെ നിറം കണ്ടാണ് കുട്ടി ചാലിൽ വീണെന്ന് കണ്ടെത്തുന്നത്. പാർക്കിലെ ജീവനക്കാരിൽ ഒരാൾ ഉടൻ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി. പഴങ്ങനാട്ടുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ വീണ്ടെടുക്കാൻ സാധിച്ചില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം നാളെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു 

ഇടുക്കി: മേരികുളത്ത് ഇടിമിന്നലേറ്റ് മരിച്ച നെടുങ്കണ്ടം മാവടി പുത്തൻപുരയ്ക്കൽ ദേവസ്യ (ദാസ്-82)യുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദേവസ്യയ്ക്ക് മിന്നലേറ്റത്. 

മേരികുളം ആലടിക്കുന്നില്‍ മകള്‍ ഇടത്തിപ്പറമ്പില്‍ ബിന്ദുവിനൊപ്പമായിരുന്നു താമസം. കുളിക്കുന്നതിനായി ദേവസ്യ കുളിമുറിയിൽ കയറിയപ്പോഴാണ് മിന്നലുണ്ടായത്. മഴയ്ക്ക് മുമ്പായിരുന്നു മിന്നൽ. ഇടിമിന്നലേറ്റ് കുളിമുറിയുടെ വയറിങ് ഉള്‍പെടെ നശിക്കുകയും ഭിത്തിക്ക് വിള്ളല്‍ വീഴുകയും ചെയ്തു. 

കുളിമുറിക്കുള്ളിൽ വീണ ദേവസ്യയെ ഉടന്‍തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യ മേരി ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. പരേതനായ ബിജുവാണ് മരുമകന്‍.

Share it:
Next
This is the most recent post.
Previous
Older Post

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light