www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1908) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ചെമ്മണ്ണാറിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു

Share it:



ഇടുക്കി: കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ജീപ്പ് കൃഷിയിടത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മേലെചെമ്മണ്ണാർ ജംക്ഷനിൽ വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. 

വട്ടപ്പാറ ഭാഗത്തുനിന്നും ഉടുമ്പന്‍ചോലയിലേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ചതുരംഗപ്പാറ ശാന്തരുവി സ്വദേശി കാരപ്ലാക്കല്‍ സിനു വിജയന്‍ (39) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന സിനുവിന്‍റെ സഹോദരന്‍മായ ഉടുമ്പന്‍ചോല കാരപ്ലാക്കല്‍ ബിനീഷ് വിജയന്‍ (45) ബിനു വിജയന്‍ (40) എന്നിവര്‍ക്ക് പരുക്കേറ്റു. സിനു ആയിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. സെന്‍റ് മേരീസ് യാക്കോബായ പള്ളിയുടെ കുരിശുംതൊട്ടിയില്‍ ഇടിച്ച വാഹനം ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. 

അപകട സ്ഥലത്തു നിന്നും നാട്ടുകാർ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സിനുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. അനുവാണ് സിനുവിന്‍റെ ഭാര്യ. മക്കള്‍: ആരാധ്യ, അഥീന. സംസ്കാരം നടത്തി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light