www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2014) Idukki (1931) Mostreaded (1617) Crime (1492) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി വീഴ്ത്തി അമ്മായിയപ്പൻ

Share it:

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് (45) പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു-71) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

22 ജീവനുകൾ ബലികൊടുത്ത് നിർമിച്ച കൂറ്റൺ ടണൽ.. ഉരുളി കമഴ്ത്തിയ കണക്ക് അഞ്ച് കൂറ്റൻ മലകൾ... അഞ്ചുരുളിയിലെ ഈ കാഴ്ച്ച കാണാൻ മറക്കരുതേ.. 


Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light