പാലക്കാട്: വാൽപ്പാറയിലെ ഹെയർപിൻ വളവിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപെട്ടത്. മരിച്ച എട്ട് പേരില്‍ ഏഴും സ്ത്രീകളാണ്. ഒരു പുരുഷനും മരിച്ചിട്ടുണ്ട്.
ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്‍റെ കൈവരിയില്‍ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് ദുഷ്‌കരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഡ്രൈവര്‍ക്ക് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍പ്പാറയില്‍ നിന്നു പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
Join Our Whats App group

Post A Comment: