തൃശൂർ: കുളിക്കാനിറങ്ങിയപ്പോൾ കുളത്തിൽ കെട്ടിയ വലയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകൻ എം.എസ് അച്ചു(19)വാണ് മരിച്ചത്. ബാച്ചിലര്‍ ഓഫ് പ്രോസ്തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് (ബിപിഒ) ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ്.
വല്ലക്കുന്നിലെ ചെമ്മീന്‍ചാലിനരികിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഇവര്‍ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു.
ചെമ്മീന്‍ വലയില്‍ കുടുങ്ങിയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്‍റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ
ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്.
വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു.
ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post A Comment: