www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2014) Idukki (1931) Mostreaded (1617) Crime (1492) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വാൽപ്പാറ അപകടം; മരണ സംഖ്യ ഒൻപതായി

Share it:



മലപ്പുറം: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ടെംപോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മലപ്പുറം പെരിന്തൽമണ്ണയിൽ പാങ്ങ് പാറമ്മൽ ജിഎല്‍പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. 

ഡ്രൈവർ അടക്കം നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാൻ 800 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. പലതവണ വാഹനം കരണം മറിഞ്ഞെന്നാണ് വിവരം.

ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്‍റെ കൈവരിയില്‍ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് ദുഷ്‌കരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഡ്രൈവര്‍ക്ക് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 


അവധിക്കാലമായതിനാൽ സ്കൂളിൽ നിന്നും പുലർച്ചെ ഉല്ലാസ യാത്രക്കായിട്ടാണ് സംഘം പുറപ്പെട്ടത്. പെരിന്തൽമണ്ണയിൽ നിന്നാണ് ടെംപോ വാൻ വാടകയ്ക്കെടുത്തത്. ഡ്രൈവർ അടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാൽപ്പാറയിൽ എത്തി പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിൽ 13-ാം വളവിൽ മറിഞ്ഞ വാൻ ഒൻപതാം വളവിലാണ് പതിച്ചത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light