www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മെയ് നാലിനു മുന്നേ തയാറെടുപ്പ്; ക്യാപ്‌സ്യൂൾ നിർമാണ തിരക്കിൽ ഇടത് കേന്ദ്രങ്ങൾ

Share it:



കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു മുമ്പേ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിലാണെങ്കിൽ ക്യാപ്സ്യൂൾ നിർമാണ പണിപ്പുരയിലാണ് ഇടതുപക്ഷം. പാർട്ടികളുടെ കണക്കെടുപ്പിലും വിവിധ സർവേകളിലും യുഡിഎഫിന് മുൻതൂക്കം പ്രഖ്യാപിച്ചതോടെ ഭരണം നഷ്ടമാകുമെന്നാണ് ഇടതുമുന്നണിയിലെ അടക്കം പറച്ചിൽ. 

നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ പരാജയം നേരിടേണ്ടി വന്നാൽ അണികൾക്കിടയിൽ പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. ഇതിനായി ക്യാപ്സ്യൂളുകളുടെ പണിപ്പുരയിലാണത്രേ ഇക്കൂട്ടർ. 

പത്ത് വർഷം ഞങ്ങൾ ഭരിച്ചില്ലേ... ഇനി അവർ ഒന്ന് ശ്രമിച്ചു നോക്കട്ടെ.... 

തോറ്റാലും ഞങ്ങളുണ്ടാവും ജനങ്ങൾക്കൊപ്പം... 

ഇവിടെ തോറ്റത് ഞങ്ങളല്ല, നിങ്ങളാണ്......

തുടങ്ങി ഒട്ടേറെ കാപ്സ്യൂളുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇടത് അനുകൂല സോഷ്യൽ മീഡിയ പേജുകളിലാണ് ഇവയിൽ കൂടുതലും എത്തുന്നത്. അതേസമയം കേരളത്തിൽ പരാജയം നേരിടേണ്ടി വന്നാൽ വരാനിരിക്കുന്ന വൻ തകർച്ചയെ സിപിഎം കേന്ദ്രങ്ങൾ അത്ര നിസാരമായല്ല കാണുന്നത്. 

കേരളത്തിൽ ഭരണ തുടർച്ചയുണ്ടായിട്ടും ജനങ്ങളിൽ നിന്നും പാർട്ടി ഏറെ അകന്നുപോയത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മിലെ തന്നെ ഒരു വിഭാഗം. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും ഒട്ടേറെ പൊട്ടിത്തെറികൾക്കും ഇത് കാരണമായേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.  

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാട്ടുക്കട്ടയിൽ മരുമകനെ വെട്ടി പരുക്കേൽപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ 

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാവിനെ എയർ ഗണ്ണിന് വെടിവച്ച് അമ്മയായിയപ്പൻ. വെടി കൊള്ളാതെ വന്നതോടെ കത്തികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണിക്കുട്ടനാണ് പരുക്കേറ്റത്. ഇയാളുടെ ഭാര്യാ പിതാവ് ബേബി മാത്യു (ബാബു) അറസ്റ്റിലായിട്ടുണ്ട്. 

വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് മണിക്കുട്ടനു നേരെ ബേബി മാത്യു പാഞ്ഞടുക്കുന്നത്. പിന്നിലൂടെയെയെത്തിയ ബേബി മണിക്കുട്ടിനു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചു. 

ഉന്നം പിഴച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ മണിക്കുട്ടനെ വെട്ടി. ഒഴിഞ്ഞു മാറിയതിനാല്‍ കൈക്കാണ് കുത്തു കൊണ്ടത്. കൈക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കുട്ടനെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സംഭവത്തിന് ശേഷം നാട്ടുകാർ ബേബയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. മുമ്പും ഇരുവരും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോക്‌സോ കേസിലും പ്രതിയാണ് ബേബി മാത്യു. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

Share it:
Next
This is the most recent post.
Previous
Older Post

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light