ഖോസ്റ്റ്: താലിബാന്‍റെ കൊടും ക്രൂരതകൾ കുപ്രസിദ്ധമാണ്. ഇപ്പോൾ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നിന്നും ഇത്തരത്തിൽ ഒരു ക്രൂരതയുടെ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിടുന്നത്. 13 വയസുള്ള ബാലനെ ഉപയോഗിച്ച് പരസ്യ വധശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോട്ട്. 13 പേരെ കൊലപ്പെടുത്തിയ യുവാവിനെയാണ് 13 കാരൻ താബിബാന്‍റെ നിർദേശ പ്രകാരം കൊലപ്പെടുത്തേണ്ടിവന്നത്.
ഖോസ്റ്റില്‍ എണ്‍പതിനായിരത്തോളം ആളുകളെ സാക്ഷിയാക്കിയാണ് വധശിക്ഷ നടപ്പാക്കിയത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ചൊവ്വാഴ്ചയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തില്‍ വച്ച് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുക്കള്‍ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മംഗല്‍ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാന്‍ സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതിയുടെ അംഗീകാരത്തോടെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. താലിബാന്‍ പരമോന്നത നേതാവ് ഹിബതുല്ലഹ് അഖുന്‍സാദയുടെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തില്‍ അപലപിക്കുമ്പോള്‍ അത് തുടരുകയാണ് താലിബാന്‍ ചെയ്യുന്നത്.
അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ് ഇത്തരം ശിക്ഷാ രീതിയെന്നാണ് യുഎന്‍ സ്‌പെഷ്യല്‍ വക്താവവ് റിച്ചാര്‍ഡ് ബെന്നറ്റ് വിശദമാക്കുന്നത്. 2021ല്‍ താലിബാന്‍ വീണ്ടും അധികാരത്തിലേറിയതിന് ശേഷം നടത്തുന്ന 11-ാമത്തെ വധശിക്ഷയാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം.
ഖോസ്റ്റ് പ്രവിശ്യയില്‍ കൊലപാതകിക്ക് നേരെ ദൈവീക വിധി നടപ്പിലാക്കിയെന്നാണ് അഫ്ഗാന്‍ സുപ്രീം കോടതി വിശദമാക്കുന്നത്. വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം രാജ്യത്തിന്‍റെ ഐക്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സ്റ്റേഡിയത്തില്‍ നടന്നു. ജനങ്ങള്‍ ഇസ്ലാമിക് ഷരിയ വേണ്ട വണ്ണം അനുശാസിക്കുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സ്റ്റേഡിയത്തില്‍ നടന്നതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
Join Our Whats App group

Post A Comment: