www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1912) Idukki (1850) Mostreaded (1617) Crime (1457) National (1230) Entertainment (849) Viral (442) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുട്ടികൾക്ക് സൗന്ദര്യം കൂടുതൽ; നാല് പേരെ കൊലപ്പെടുത്തിയ യുവതിയുടെ മൊഴി

Share it:


ഹരിയാന: യുവതി നാല് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെ കാരണം പുറത്ത്. തന്നെക്കാൾ സൗന്ദര്യമുണ്ടെന്ന കാരണത്താലാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

സ്വന്തം കുഞ്ഞിനേയും ഉറ്റ ബന്ധുക്കളുടെ പിഞ്ചു കുഞ്ഞുങ്ങളേയുമാണ് ഹരിയാനയിലെ പാനിപ്പത്തിലെ ദാവദിൽ യുവതി കൊലപ്പെടുത്തിയത്. പല സമയത്തായി നാല് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. അനന്തരവളെ കൊലപ്പെടുത്തുന്നത് കണ്ട സ്വന്തം കുഞ്ഞിനെയും യുവതി ഒട്ടും മടിക്കാതെ കൊലപ്പെടുത്തുകയായിരുന്നു. 

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് ബിഎഡ് പഠനവും പൂര്‍ത്തിയാക്കിയ 32കാരിയായ പൂനം ആണ് അറസ്റ്റിലായത്. ‌രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇവര്‍ നാല് കുട്ടികളെ കൊലപ്പെടുത്തിയത്. വീട്ടമ്മയും അധികമാരുമായും ഇടപഴകുന്ന സ്വഭാവവും പൂനത്തിനുണ്ടായിരുന്നില്ല. 

എന്നാല്‍ സൗന്ദര്യമുള്ള കുട്ടികളെ കാണുന്നത് തന്നെ ഇവര്‍ക്ക് അസ്വസ്ഥതയും അസൂയയും സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടികള്‍ വളരുമ്പോള്‍ തന്നേക്കാള്‍ സൗന്ദര്യമുള്ളവര്‍ ആകുമോയെന്ന അസൂയയാണ് കൊലപാതകങ്ങള്‍ക്ക് പ്രേരണയായതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

2023ലാണ് പൂനം ഇരട്ടക്കൊല ചെയ്യുന്നത്. അനന്തരവള്‍ ഒൻപതു വയസുകാരി ഇഷികയും മൂന്ന് വയസുകാരന്‍ ശുഭത്തിനെയും പൂനത്തിന്‍റെ വീട്ടിലെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ ടാങ്കുകളിലും കുളത്തിലും കുളിമുറിയിലെ ടബ്ബിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇഷികയുടെ മരണത്തില്‍ പൂനത്തിന് നേരെ സംശയം തോന്നാതിരിക്കാനാണ് ഇവര്‍ സ്വന്തം മകനെ കൊലപ്പെടുത്തിയത്. 2025 ഓഗസ്റ്റിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. 

സിവായില്‍ ബന്ധുവിന്‍റെ ആറ് വയസ് പ്രായമുള്ള മകളെയാണ് ഇവര്‍ വെള്ളത്തില്‍ മുക്കി കൊന്നത്. മൂന്ന് സംഭവങ്ങളിലും സംശയത്തിന് പോലും ഇട നല്‍കാതിരുന്ന പൂനം നാലാമത്തെ കേസിലാണ് പിടിയിലായത്. നൗലതായില്‍ ഒരു കല്യാണത്തിനിടെ ഭര്‍ത്താവിന്‍റെ ഉറ്റ ബന്ധുവിന്‍റെ ആറ് വയസ് പ്രായമുള്ള മകള്‍ വിധിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

എന്നാല്‍ വിവാഹത്തിനിടെ പൂനത്തിന്‍റെ വസ്ത്രം നനഞ്ഞിരിക്കുന്നത് ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടാണ് സംശയത്തിന് കാരണമായത്. വിധിയുടെ മൃതദേഹം കണ്ടതിന് പിന്നാലെ ബന്ധു ഇക്കാര്യം പൊലീസിനെ അറിയിച്ചും. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് പൂനം കുറ്റം സമ്മതിച്ചത്. വീട്ടുകാരുമായി കാര്യമായി ബന്ധമില്ലാതിരുന്ന പൂനം ഏറിയ സമയവും മുറിയില്‍ അടച്ചിരിക്കുന്ന പ്രകൃതമാണെന്നാണ് പൊലീസിനോട് ബന്ധുക്കള്‍ വിശദമാക്കിയത്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിൽ

തിരുവനന്തപുരം: തീയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിലും ടെലിഗ്രാം അക്കൗണ്ടിലും വന്ന സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസി ടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും എത്തിയത്.

തീയേറ്ററുകളില്‍സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

2023 മുതലുള്ള സിസി ടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രചരിക്കുന്ന സിസി ടിവി ദൃശ്യങ്ങളില്‍ തീയറ്ററിന്‍റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. 

വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. സംഭവത്തില്‍ കെഎസ്എഫ്ഡിയുടെ ആഭ്യന്തര അനേക്ഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.


Share it:

Crime

Post A Comment: