കോന്നി: പത്തനംതിട്ടയിലെ കോന്നിയ്ക്ക് സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണു. കൊല്ലംപറമ്പില്‍ സജീവന്‍ എന്നയാളുടെ വീടിനോടു ചേര്‍ന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.
രാവിലെ ആറരയോടെ എഴുന്നേറ്റ സജീവന്‍ കിണറ്റില്‍ നിന്നു അസാധാരണമായ ശബ്ദം കേട്ടാണ് എത്തിയത്. ചെന്നു നോക്കിയപ്പോഴാണ് കടുവയെ കിണറ്റില്‍ കണ്ടത്.
വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആര്‍ആര്‍ടി സംഘവും സ്ഥലത്തേക്ക് വരും. രണ്ടാഴ്ച മുന്‍പ് വടശ്ശേരിക്കരയ്ക്കടുത്ത് കടുവ കൂട്ടില്‍ അകപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ മറ്റൊന്നിനെ കിണറ്റില്‍ കണ്ടെത്തിയത്.
Join Our Whats App group

Post A Comment: