ഇറ്റാനഗർ: തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ് 22 മരണം. ഇന്തോ- ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിലാണ് അപകടമുണ്ടായത്. ഹയൂലിയാങ്-ചഗ്ലഗാം റോഡിൽ നിന്നാണ് ട്രക്ക് മറിഞ്ഞത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍നിന്നുള്ള തൊഴിലാളികളാണ് ട്രക്കിലുണ്ടായിരുന്നതെന്നാണ് വിവരം.
തൊഴിലാളികളുമായി പോയ ട്രക്ക് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ മാസം ഏഴി നാണ് ചഗ്ലഗാമില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി തൊഴിലാളികള്‍ പോയത്. 10 ന് ഇവര്‍ തിരികെ എത്തേണ്ടിയിരുന്നുവെന്നും ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടിലെല്ലന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തിലൂടെ കടന്നുപോയ വാഹനം നിയന്ത്രണം വിട്ട് വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നെന്നാണ് വിവരം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടയാള്‍ പട്ടണത്തിലെത്തി അധികാരികളെ അറിയിച്ച ശേഷമാണ് ഈ ദാരുണമായ അപകടത്തെക്കുറിച്ച് പുറത്തറിഞ്ഞത്. അസമിലെ ദിബ്രുഗഡില്‍നിന്ന് ഒരു എന്‍ഡിആര്‍എഫ് സംഘത്തെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ക്രിസ്തുമസ് അവധി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചു
തിരുവനന്തപുരം: ഇത്തവണ ക്രിസ്തുമസിന് സ്കൂളുകൾക്ക് 11 ദിവസം അവധി. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 ന് ആരംഭിച്ച പരീക്ഷകള്‍ 23 നാണ് അവസാനിക്കുന്നത്. ഡിസംബര്‍ 24 നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി അഞ്ച് വരെയായിരിക്കും അവധി.
ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർഥികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വരാറുള്ളു.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു.

Post A Comment: