ഇടുക്കി: സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി അയ്യപ്പൻകോവിൽ പഞ്ചായത്ത് 10-ാം വാർഡ് ഹെവൻവാലിയിലെ യു.ഡി.എഫ് സ്ഥാനാർഥി വിദ്യാമോൾ കെ.കെയുടെ തെരഞ്ഞെടുപ്പ് പ്രചരണം. വാർഡിലെ സൊസൈറ്റി ജംക്ഷനിൽ നിന്നും ബുധനാഴ്ച്ച വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് സ്ത്രീകൾ കൂട്ടത്തോടെ പങ്കെടുത്തത്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേർ പ്രചരണ രംഗത്ത് സജീവമായതും വേറിട്ട കാഴ്ച്ചയായി. സൊസൈറ്റി ജംക്ഷനിൽ നിന്നും ഫാക്റ്ററി പരിസരം വരെ നീണ്ട പ്രചരണത്തിൽ സ്ത്രീകളും പുരുഷൻമാരുമായി നിരവധി പേർ പങ്കെടുത്തു.
വീടുകൾ കയറിയും വോട്ടഭ്യർഥിച്ചും സ്ഥാനാർഥിയും പ്രവർത്തകരും കളം നിറഞ്ഞപ്പോൾ രാഷ്ട്രീയം മറന്ന് നിരവധി പേർ സ്ഥാനാർഥിക്കൊപ്പം അണിചേർന്നു.
ബ്ലോക്ക് സ്ഥാനാർഥിക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുമൊപ്പമാണ് വിദ്യാമോൾ പ്രചരണ രംഗത്ത് സജീവമായത്. മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി ശ്രദ്ധ നേടിയിട്ടുള്ള വിദ്യ ഇത്തവണ കൈപ്പത്തി ചിഹ്നത്തിലാണ് മത്സര രംഗത്ത്.
Join Our Whats App group


Post A Comment: