കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് അടിത്തറ ഉറപ്പിച്ച് യുഡിഎഫ്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ശക്തമായ തിരിച്ചുവരവാണ് യുഡിഫ് നടത്തിയത്.
രാഹുൽമാങ്കൂട്ടം വിഷയം അടക്കം ജനശ്രദ്ധ തിരിച്ചുവിടാൻ എൽഡിഎഫ് നടത്തിയ ശ്രമങ്ങളെയെല്ലാം തകർത്തുകൊണ്ടാണ് യുഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ ഇതോടെ യുഡിഎഫ് കരുത്തറിയിച്ചിരിക്കുകയാണ്. എൽഡിഎഫിന് ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചേർച്ചയുണ്ടായതും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അലയടിക്കുന്നതായുള്ള സൂചനകൾ പുറത്തു വരുന്നതു തന്നെയാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ഫലമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Post A Comment: