കൊച്ചി: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കലങ്ങി മറിഞ്ഞ് കേരള രാഷ്ട്രീയം. ശബരിമല സ്വർണക്കൊള്ള അടക്കം വിവാദമായ ഒട്ടേറെ സംഭവങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഇത്തവണ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ശബരിമല സ്വർണക്കൊള്ള ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയെങ്കിലും രാഹുൽമാങ്കൂട്ടം വിഷയം വന്നതോടെ യുഡിഎഫും പ്രതിരോധത്തിലായി. ഇതിനിടെ മസാല ബോണ്ടിലെ ഇ.ഡി നോട്ടീസ് വീണ്ടും യുഡിഎഫിന് കരുത്തായിരിക്കുകയാണ്.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നേതാക്കളും കളം നിറഞ്ഞതോടെ തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിന്‍റെ മുൾമുനയിലെത്തി.
മിക്കയിടങ്ങളിലും പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ റൗണ്ട് പര്യടനം അവസാനിപ്പിച്ച് പൊതുയോഗങ്ങളുടെ തിരക്കിലാണ് മിക്ക സ്ഥാനാർഥികളും. അവസാന വട്ട വീട് കയറൽ അടക്കമുള്ളവയാണ് ഇനി ശേഷിക്കുന്നത്.
രാഷ്ട്രീയ വിവാദങ്ങൾ ഇത്തവണ ആരെ തുടണക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സ്വാധീനം ചെലുത്തുമെന്നതിനാൽ മൂന്ന് മുന്നണികളും ശ്രദ്ധയോടെയാണ് കരുക്കൾ നീക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: