കൊച്ചി: സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആത്മവിശ്വാസം വീണ്ടെടുത്ത് യുഡിഎഫ്. തെരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടനുപാതം കണക്കാക്കി മലയാള മനോരമ നടത്തിയ പഠനത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റോളം യൂഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നുണ്ട്.
ഈ കണക്കുകൾ കൂടി പുറത്തുവന്നതോടെ എൽഡിഎഫ് ക്യാമ്പുകളിൽ ആശങ്ക വർധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവർത്തനമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സംസ്ഥാനത്ത് വ്യക്തമായ മേൽക്കൈ നേടിക്കൊടുത്തത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേർന്ന് നടത്തിയ നീക്കങ്ങളും തന്ത്രങ്ങളും വോട്ടായി മാറിയെന്ന് വേണം അനുമാനിക്കാൻ.
സംസ്ഥാനത്തെ ഭരണ വിരുദ്ധ നിലപാടുകളും കോൺഗ്രസിനും യുഡിഎഫിനും അനുകൂല ഘടകമായി മാറി. അതേസമയം അമിത ആത്മവിശ്വാസവും ധിക്കാര മനോഭാവവും ഇടതുപക്ഷത്തിനു തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ത്രീ വിഷയങ്ങളും സൗജന്യങ്ങളും മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടത് തിരിച്ചടിയായെന്നും വിലയിരുത്തുന്നവരുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ ഇനിയുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് കേരളത്തിൽ ഇടത് വലത് മുന്നണികൾ. അതേസമയം തിരുവനന്തപുരത്തുണ്ടായ മുന്നേറ്റം കേരളത്തിൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: