ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിതരണം ചെയ്യാൻ ഉണ്ടാക്കിയ വാറ്റുചാരായവുമായി ഒരാൾ അറസ്റ്റിൽ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്ത് പച്ചക്കാട്ടിലാണ് സംഭവം നടന്നത്. ഇലവഞ്ചിപുരയ്ക്കല്‍ ഉദയന്‍ തങ്കസ്വാമി (52)യെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇയാള്‍ ചാരായം വാറ്റി വില്ലന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവർക്ക് വിതരണം ചെയ്യാൻ ചാരായവുമായി വരുമ്പോഴാണ് അറസ്റ്റിലാകുന്നത്.
എസ്.ഐ. ടി.എന്‍ പ്രദീപ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എ.പി. അനില്‍കുമാര്‍, വനിത സിവില്‍ പൊലീസ് ഓഫീസര്‍ ആഷാമോള്‍, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
Join Our Whats App group

Post A Comment: