ഇടുക്കി: പ്രചരണം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിദ്യാമോൾ. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഹെവൻവാലി വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന വിദ്യാമോളുടെ പ്രചരണം ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
വീടുകൾ തോറും കയറി വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് നിലവിൽ സ്ഥാനാർഥി. രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേർ പ്രചരണത്തിൽ ഒപ്പം ചേർന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മരുതുംപേട്ട, സൊസൈറ്റി ജംക്ഷൻ, ശാന്തിപ്പാലം മേഖലകളിൽ നടന്ന പ്രചരണ പരിപാടികളിൽ സ്ത്രീകൾ അടക്കം നിരവധി പേരാണ് അണിചേർന്നത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: