കൊല്ലം: പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരവെ ആയിരുന്നു സംഭവം. നവംബര്‍ ആറാം തീയതിയാണ് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്.
പൊലീസുകാരി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന നിരീക്ഷണത്തോടെയാണ് സസ്‌പെന്‍ഷന്‍.
Join Our Whats App group

Post A Comment: