www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1910) Idukki (1846) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഹൃദയാരോഗ്യം കാക്കണോ; ഉറക്കം നിർബന്ധം

Share it:



കൊച്ചി: ഹൃദയാഘാതം കൊണ്ടുണ്ടാകുന്ന മരണങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ രീതി, ഉറക്കമില്ലായ്‌മ, വ്യായാമ കുറവ് തുടങ്ങി നിരവധിയായ കാര്യങ്ങൾ ഹൃദയാഘാതത്തിനു കാരണമാകുന്നുണ്ട്. 

ചെറുപ്പക്കാർക്കിടയിൽ പോലും ഹൃദയാഘാതം കൂടി വരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊടുന്നനെ ഉണ്ടാകുന്നതല്ല ഹൃദയാഘാതമെന്നതാണ് ഡോക്‌ടർമാർ നൽകുന്ന വിവരം. ചില ശീലങ്ങൾ ഹൃദയാരോഗ്യം മോശമാക്കുമെന്നാണ് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നത്. 

ഇതിൽ പ്രധാനം ഭക്ഷണ ശേഷമുള്ള നടത്തമാണ്. പലരും ഭക്ഷണം കഴിച്ച ശേഷം ചടഞ്ഞുകൂടി ഇരിക്കുന്നവരായിരിക്കും. ഒരോ ഭക്ഷണത്തിനു ശേഷവും 10 മിനിറ്റ് നേരമെങ്കിലും നടക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. 

ഇതിലൂടെ ഇൻസുലിൻ പ്രവർത്തനം മികച്ചതാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാനും സഹായിക്കും. ഭക്ഷണ ശേഷമുള്ള ചെറിയ നടത്തം കൊണ്ട് എന്ത് കാര്യമെന്ന് പലരും പറയുമെങ്കിലും ഹൃദയാരോഗ്യത്തിന് ഇത് മെച്ചപ്പെട്ടതാണ്. 

ഉറക്കക്കുറവാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഉറക്കം എത്തരത്തോളം കുറയുന്നോ അതിനനുസരിച്ച് ഹൃദയാഘാത സാധ്യത കൂടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആറ് മണിക്കൂറിൽ താഴെയാണ് ഉറക്കമെങ്കിൽ ഹൃദയാഘാത സാധ്യത 200 ശതമാനം കൂടുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. 

ഉറക്കം കുറയുന്നത് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കൂടാനും ശരീരത്തിൽ വീക്കമുണ്ടാവുന്നതിനും രക്തക്കുഴലുകൾ തകരാറിലാവാനും കാരണമാകും. ദിവസം എട്ട് മണിക്കൂറെങ്കിലും ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:
Next
This is the most recent post.
Previous
Older Post

Health

Post A Comment: