കൊച്ചി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മധ്യ കേരളത്തിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിക്ക് പിന്നിൽ നേതാക്കളുടെ അനാവശ്യ പിരിവുകളും ധാർഷ്ട്യവും കാരണമായെന്ന് വിമർശനം.
പാർട്ടിയുടെ അനൗദ്യോഗിക സൈബർ കൗണുകളിലാണ് ഇത്തരത്തിലുള്ള കണ്ടെത്തലുകൾ പുറത്തു വരുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സാധാരണയായി ഉണ്ടാകുന്നതിലും വലിയ സീറ്റ് നഷ്ടമാണ് ഇത്തവണ സിപിഎമ്മിനു നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാർട്ടിയുടെ ശക്തി കേന്ദ്രമായ ഇടുക്കിയിൽ അടക്കം വലിയ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തന്നെ പല കോണുകളിൽ നിന്നും പാർട്ടിക്കെതിരെ വിമർശനം രൂക്ഷമായിരുന്നു. ഇതിനിടെയാണ് ഇടത് അനുകൂല സൈബർ പേജുകളിലും പ്രൊഫൈലുകളിലും വിമർശനങ്ങൾ ഉയരുന്നത്.
പാർട്ടി അധികാരത്തിൽ കയറിയതിനു പിന്നാലെ പ്രാദേശിക നേതൃത്വങ്ങളിലുള്ള പലർക്കും ധാർഷ്ട്യം വർധിച്ചെന്നും ഇത് ജനങ്ങളിൽ നിന്നും അകലുന്നതിന് കാരണമായെന്നും വിമർശിക്കപ്പെടുന്നു. പല പേരുകളിലും അകാരണമായി നടത്തുന്ന പിരിവുകൾ പാർട്ടിക്ക് ദോഷം ചെയ്‌തെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: