തിരുവനന്തപുരം: സർക്കാർ നിർമിക്കുന്ന ബ്രാൻഡിക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നിർദേശിച്ചു. കേരള സർക്കാർ നിർമിക്കുന്ന പുതിയ ബ്രാൻഡിക്ക് അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കുന്നവർക്കാണ് സമ്മാനം.
ഉദ്ഘാടന വേളയില്‍ സമ്മാനം നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. പാലക്കാട് മേനോന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡില്‍ നിന്ന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ (ബ്രാന്‍ഡി) ലോഗോയും പേരും നിര്‍ദേശിക്കാനാണ് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.
നിര്‍ദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം ലഭിച്ചിരിക്കണം. നിര്‍ദേശങ്ങള്‍ malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: