www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1937) Idukki (1870) Mostreaded (1617) Crime (1465) National (1235) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

മരിച്ച സ്ത്രീക്ക് മോർച്ച‍റിയിൽ ജീവൻ വച്ചു; വീണ്ടും മരിച്ചു

Share it:



ഡാർലിങ്ടൺ: മരിച്ചെന്നു കരുതിയ സ്ത്രീ മോർച്ചറി കിടക്കയിൽ നിന്നും ഉണർന്നു. ഒലിവ് മാർട്ടിൻ (54) എന്ന സ്ത്രീയാണ് മോർച്ചറിയിൽ ഉണർന്നത്. സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഗുരുതര വീഴ്ച്ചയുണ്ടായതായിട്ടാണ് റിപ്പോർട്ട്. വീട്ടിൽ വച്ച് ഇവർ ബോധരഹിതയാകുകയായിരുന്നു. മരിച്ചതായി തെറ്റായി വിലയിരുത്തിയ ആരോഗ്യ പ്രവർത്തകർ ഇവരെ മോർച്ചറിയിലേക്ക് മാറ്റി. 

എന്നാൽ മോർച്ചറിയിൽവച്ച് ഇവർ ഉണർന്നു. എന്നാൽ അധികം വൈകാതെ ഒലിവ് മരിച്ചു. മസ്തിഷ്ക ക്ഷതമാണ് മരണ കാരണമെന്ന് കൊറോണർ ജെറമി ചിപ്പർ ഫീൽഡ് കോടതിയിൽ വ്യക്തമാക്കി. 

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരുന്നതു കാരണം രണ്ട് മണിക്കൂർ ചികിത്സ വൈകിയെന്നും കോടതിയിൽ കുടുംബത്തിനു വേണ്ടി ഹാജരായ ടോം ബാർക്ലേ സെംപിൾ ചൂണ്ടിക്കാട്ടി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിൽ

തിരുവനന്തപുരം: തീയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റിലും ടെലിഗ്രാം അക്കൗണ്ടിലും വന്ന സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ (കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസി ടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും എത്തിയത്.

തീയേറ്ററുകളില്‍സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്‌സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

2023 മുതലുള്ള സിസി ടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കില്‍ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രചരിക്കുന്ന സിസി ടിവി ദൃശ്യങ്ങളില്‍ തീയറ്ററിന്‍റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. 

വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. സംഭവത്തില്‍ കെഎസ്എഫ്ഡിയുടെ ആഭ്യന്തര അനേക്ഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്.

Share it:

world

Post A Comment: