www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1914) Idukki (1851) Mostreaded (1617) Crime (1458) National (1232) Entertainment (849) Viral (442) world (442) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ; ജൂനിയർ അക്കൗണ്ടന്‍റ് അറസ്റ്റിൽ

Share it:



ആലപ്പുഴ: ശുചിമുറിയിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ച് സ്ത്രീകളുടെ നഗ്ന ദൃശ്യം പകർത്തിയ സംഭവത്തിൽ ജൂനിയർ അക്കൗണ്ടന്‍റ് അറസ്റ്റിൽ. മാവേലിക്കരയിലാണ് സംഭവം നടന്നത്. പാലക്കാട് അഗളി കാവുണ്ടിയില്‍ പറപ്പാന്‍തറ വീട്ടില്‍ പ്രവീണ്‍ (29) ആണ് പിടിയിലായത്. 

ക്ലീനിങ് ലായനിയുടെ ഒഴിഞ്ഞ കുപ്പിയില്‍ അതിവിദഗ്ദ്ധമായി മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ടോയ്‌ലറ്റ് വൃത്തിയാക്കാനെത്തിയ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരി കുപ്പി ഉപയോഗിക്കാനായി എടുത്തപ്പോഴാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നത്. 

ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍ അറസ്റ്റിലായത്. കെട്ടിടത്തില്‍ സ്റ്റാഫിന് ഉപയോഗിക്കാനായി രണ്ട് ടോയ്‌ലറ്റുകളാണുള്ളത്. ഇതിലൊന്നിലാണ് പ്രതി ക്യാമറ വച്ചത്. 

പ്രവീണ്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Crime

Post A Comment: