കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം നാളെ അറിയാമെന്നിരിക്കെ ആകാംക്ഷയുടെ മുൾമുനയിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും. വോട്ടെണ്ണലിന് സംസ്ഥാന വ്യാപകമായി വിപുലമായ സജീകരണങ്ങലാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 11 ഓടെ തന്നെ ഏകദേശ ഫലം അറിയാനാകും വിധത്തിലാണ് ക്രമീകരണങ്ങൾ.
അതേസമയം ഫലം ആർക്കൊക്കെ ഗുണകരമാകുമെന്നും ആർക്കൊക്കെ ദോഷകരമാകുമെന്നുമുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. യുഡിഎഫ് നേട്ടമുണ്ടാക്കിയാൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടെന്നതിനു സൂചനയായി ഫലം വ്യാഖ്യാനിക്കപ്പെടും.
മറിച്ചാണെങ്കിൽ നിലവിലെ ശബരിമല സ്വർണക്കൊള്ള അടക്കം ജനങ്ങളെ ഏശിയിട്ടില്ലെന്ന രീതിയിലായിരിക്കും ഫലം വ്യാഖ്യാനിക്കപ്പെടുക. ബിജെപിയുടെ മുന്നേറ്റമാണോ നാളെയുണ്ടാകാൻ പോകുന്നതെന്നും കേരളം ഉറ്റുനോക്കുന്നുണ്ട്.
തിരുവനന്തപുരം അടക്കം ബിജെപി എത്രമാത്രം നേട്ടമുണ്ടാക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. കൊച്ചി കോർപ്പറേഷനിൽ അടക്കം മത്സരിക്കുന്ന ട്വന്‍റി 20യുടെ മുന്നേറ്റവും ശ്രദ്ധാകേന്ദ്രമാണ്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ക്രിസ്തുമസ് അവധി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചു
തിരുവനന്തപുരം: ഇത്തവണ ക്രിസ്തുമസിന് സ്കൂളുകൾക്ക് 11 ദിവസം അവധി. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 ന് ആരംഭിച്ച പരീക്ഷകള്‍ 23 നാണ് അവസാനിക്കുന്നത്. ഡിസംബര്‍ 24 നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി അഞ്ച് വരെയായിരിക്കും അവധി.
ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർഥികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വരാറുള്ളു.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു.

Post A Comment: