ദുബൈ: ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. ദുബൈ ആസ്ഥാനമായ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് കമ്പനിയില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ വിഭാഗം ജനറല്‍ മാനേജരായിരുന്ന രഞ്ജിത്ത് വിജയന്‍(52) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 26 വര്‍ഷമായി ഈകമ്പനിയിലെ ജീവനക്കാരനായിരുന്നു രഞ്ജിത്ത് വിജയന്‍.
വരാന്ത്യത്തില്‍ ഇന്‍ഡോര്‍ കോര്‍ട്ട് ബുക്ക് ചെയ്ത് ഏകദേശം രണ്ട് മണിക്കൂറോളം രാവിലെ എട്ട് മുതല്‍ 10 വരെ രഞ്ജിത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്‍റണ്‍ കളിക്കാറുണ്ട്.
പ്രാഥമിക മരണ റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്. യുഎഇയില്‍ താമസിക്കുന്ന ഭാര്യ രശ്മി, മകന്‍ ഋത്വിക്.
Join Our Whats App group

Post A Comment: