www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2040) Idukki (1956) Mostreaded (1617) Crime (1514) National (1263) Entertainment (859) world (450) Viral (448) Video (363) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഫോൺ വാങ്ങാൻ പണമില്ല; കുഞ്ഞിനെ വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ

Share it:



മുംബൈ: ആഡംബര ജീവിതത്തിനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. 1.20 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. ഈ തുക ഉപയോഗിച്ച് ദമ്പതികള്‍ രണ്ട് വിലകൂടിയ മൊബൈല്‍ ഫോണുകളും ഒരു സ്വര്‍ണച്ചെയിനും വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. കേസിന്‍റെ അന്വേഷണത്തിനിടെ അന്തര്‍സംസ്ഥാന ശിശുകടത്ത് ശൃംഖലയെക്കുറിച്ചുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ഒരു ഇടനിലക്കാരിക്ക് പണം വാങ്ങി കുട്ടിയെ കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണപ്രകാരം, കുഞ്ഞിനെ പിന്നീട് നിരവധി ആളുകള്‍ക്ക് കൈമാറുകയും ഒടുവില്‍ ഹൈദരാബാദിലെത്തുന്നതിന് മുമ്പ് നാല് തവണ വരെ വിറ്റതായും കണ്ടെത്തി. 

ആദ്യ ഇടപാടില്‍ മാതാപിതാക്കള്‍ സീമ റേഷ്വാളിന് 1.20 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റതായി പൊലീസ് പറയുന്നു. തുടര്‍ന്ന് സീമ റേഷ്വാള്‍ കുഞ്ഞിനെ പടേഗാവ് സ്വദേശിനിയായ സംഗീത അവ്ഹാദിന് 2.70 ലക്ഷം രൂപയ്ക്ക് വിറ്റതായും കണ്ടെത്തി. 

അവ്ഹാദ് പിന്നീട് കുഞ്ഞിനെ നാന്ദേഡിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സുരേഷ് ഗുണ്ടുക എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയതായി പൊലീസ് പറയുന്നു. വ്യാജ ഡോക്ടറെന്നാണ് ഗുണ്ടുകയെ പൊലീസ് വിശേഷിപ്പിച്ചത്. 3.50 ലക്ഷം രൂപ നല്‍കിയാണ് ഗുണ്ടുക കുട്ടിയെ ഏറ്റെടുത്തതെന്നാണ് അന്വേഷണ വിവരം.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

National

Post A Comment:

Portable Mini Air Cooler Fan with LED Light