ഇടുക്കി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മുട്ടം അഡീഷ്ണൽ സെഷൻസ് ജഡ്ജ് ആശ് കെ. ബാൽ ആണ് ശിക്ഷ വിധിച്ചത്. ഇടുക്കി മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി കുട്ടിയമ്മ എന്നു വിളിക്കുന്ന റോസ് മേരി (47)യെയാണ് കോടതി ശിക്ഷിച്ചത്.
2014 മെയ് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിക്കരവയലിലെ റോസ് മേരിയുടെ വീട്ടിലെ പശുത്തൊഴുത്തിന്‍റെ മുകളിൽ നിന്നാണ് നാട്ടുകാർ നവജാത ശിശുവിന്‍റെ മൃതദേഹം കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ആടിനെ മാറ്റിക്കെട്ടാൻ തൊഴുത്തിനടുത്തെത്തിയ അയൽവാസിയായ 14 കാരനാണ് കുഞ്ഞിന്‍റെ മൃതദേഹം ആദ്യം കാണുന്നത്. ഉടൻ അയൽവാസിയായ പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ മറയുരിലെ ഗവ. ആശുപത്രിയിലും അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്നാണ് പൊലീസ് റോസ് മേരിയെ കസ്റ്റഡിയിലെടുത്തത്. പ്രസവത്തിനു ശേഷം റോസ് മേരി കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Join Our Whats App group

Post A Comment: