ഇടുക്കി: വന്യജീവി ഭീതിയെ തുടർന്ന് വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി വീണു. പ്രദേശത്ത് കടുവാ ഭീതി ദിവസങ്ങളായി നിലനിന്നിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇപ്പോൾ അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പുലി വീണത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പശുക്കളെയും മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിച്ചത് ഈ പുലിയാണെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. കഴിഞ്ഞദിവസം ഗ്രാമ്പി കൊക്ക ഭാഗത്ത് പുലി ഇറങ്ങിയതായി നാട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു.
പ്രദേശവാസിയായ രാജദുരെയുടെ വീടിന്‍റെ ടെറസിന് മുകളിൽ കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേത് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മൂന്നാറിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ശേഷം പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ട കടുവ ഗ്രാബി മേഖലകളിൽ ഇപ്പോഴും ഭീതി വിതയ്ക്കുന്നുണ്ട്. ജനവാസമേഖലയിലിറങ്ങിയ ഈ കടുവ
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വണ്ടിപ്പെരിയാർ പഞ്ചായത്ത് അംഗം മതിയഴകന്‍റെ വളർത്തുപശുവിനെ ആക്രമിച്ചിരുന്നു. കടുവയുടെ പിടിയിൽ നിന്ന് രക്ഷപെട്ടോടിയ പശുവിനെ തിരഞ്ഞുപോയ നാട്ടുകാർക്ക് മുന്നിൽ നിന്നാണ് കടുവ കാട്ടിലേക്ക് മറഞ്ഞത്.
Join Our Whats App group

Post A Comment: