ന്യൂഡെൽഹി: യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം 600 മീറ്ററോളം വലിച്ചിഴച്ചു കൊലപ്പെടുത്തിയ കേസിൽ 16 കാരൻ അറസ്റ്റിൽ. സമയ്പൂർ ബദ്‌ലിയിൽ ഫാക്റ്ററി തൊഴിലാളിയായ സുജിത് മൊണ്ഡലാണ് കൊല്ലപ്പെട്ടത്. കാറിന്‍റെ മുൻ ഭാഗത്ത് അകപ്പെട്ട ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു.
സംഭവം നടന്നതിന്‍റെ സമീപത്ത് നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് 16 കാരനെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. വാഹനം ഇടിച്ചു പരുക്കേറ്റയാൾ കാറിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് അറിഞ്ഞിട്ടും 16 കാരൻ കാർ ഓടിച്ചു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടക്ക് നിർത്തിയെങ്കിലും വീണ്ടും കാർ മുന്നോട്ടെടുത്തു. നിലവിൽ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.
വാഹനമോടിച്ചയാൾ പ്ലസ് വൺ വിദ്യാർഥിയാണ്. കുട്ടിയുടെ സഹോദരിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കുട്ടിയെ ജുവനൈൽ ജസ്റ്റിസിനു മുമ്പിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് കറക്ഷൻ ഹോമിലേക്ക് അയച്ചു.
VIDEO | Delhi: A man died after a car driven by a minor hit and dragged him for some distance in northwest Delhi's Samaypur Badli area. CCTV visuals of the incident, which took place on Saturday (August 23).#DelhiNews
(Visuals discretion advised)
(Source: Third Party) pic.twitter.com/dyWHH4A5p6
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Only 490... മൾട്ടി കളർ കോട്ടൺ സ്ലീവ്ലെസ് മാക്‌സി ഡ്രസ്... ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Women's Multicolor Cotton Sleeveless Maxi Dresses
വസ്ത്രം ധരിക്കാതെ രണ്ടായിരത്തിലേറെ പേർ ആംഡംബര കപ്പലിൽ
ഫ്ളോറിഡ: പ്രണയത്തിന് വസ്ത്രങ്ങളുടെ മറ പോലുമില്ലെങ്കിലോ.. അങ്ങനെ ഒരു പ്രണയദിനാഘോഷം ഉണ്ട്. അങ്ങ് ഫ്ളോറിഡയിലെ മയാമിയിലാണ് അത്തരം ഒരു പ്രണയദിനാഘോഷം. എന്നാൽ ഈ ആഘോഷത്തിൽ പങ്കെടുക്കുക അത്ര നിസാരമല്ല. അരക്കോടിയുടെ അടുത്താണ് ചിലവ്.
പ്രണയ ദിനമായ ഫെബ്രുവരി 14 നോടനുബന്ധിച്ച് മയാമിയിൽ നിന്നും പുറപ്പെടുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പ്രണയദിനാഘോഷം ഒരുക്കുന്നത്. 11ദിവസം മാത്രം നീളുന്ന യാത്രക്ക് പക്ഷേ 43 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.
യാത്രക്കാരെല്ലാം പരമാവധി വസ്ത്രം ഒഴിവാക്കണമെന്നതാണ് യാത്രയുടെ ഏറ്റവും വലിയ ആകർഷണം. ബിഗ് ന്യൂഡ് ബോട്ട് എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി പേർ എല്ലാ കൊല്ലവും ഈ യാത്രക്കായി മയാമിയിലെത്താറുണ്ടത്രേ. ഓരോരുത്തരുടേയും ആത്മവിശ്വാസം കൂട്ടാനും സാമൂഹിക ബോധമുണ്ടാക്കാനും ബോഡി പോസിറ്റിവിക്കും വേണ്ടിയാണ് ഈ യാത്രയെന്ന് സംഘാടകർ പറയുന്നു.
2300 യാത്രക്കാരെ ഉൾക്കൊള്ളുന്ന നോർവീജിയൻ പേൾ എന്ന കപ്പലിലാണ് ഈ യാത്ര. 16 റസ്റ്ററന്‍റുകൾ, 14 ബാറുകൾ, ഒരു കാസിനോ. ഒരു സ്‌പാ, കൂടാതെ ഗാർഡൻ വില്ലകൾ വരെ ഇതിലുണ്ട്. ഹോട്ട്-സ്റ്റോൺ മസാജുകളുള്ള സ്‌പാ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനായി ഡിസൈനർ ബോട്ടിക്കുകൾ, വിസ്‌കി ടേസ്റ്റിങ്ങിനായി ലോഞ്ചുകൾ എന്നിവയുമുണ്ട്.
ബിഗ് ന്യൂഡ് ബോട്ടിന് അതിന്‍റേതായ നിയമങ്ങളും അതിർവരമ്പുകളുണ്ട്. ഭക്ഷണശാലകൾ, ക്യാപ്റ്റന്‍റെ സ്വീകരണം, സാംസ്‌കാരിക പരിപാടികൾ, കപ്പൽ തുറമുഖത്ത് നങ്കൂരമിടുക തുടങ്ങിയ സമയങ്ങളിലെല്ലാം വസ്ത്രം നിർബന്ധമാണ്. നീന്തൽക്കുളങ്ങൾക്കും ഡാൻസ് ഫ്ളോറുകൾക്കും ചുറ്റും ഫോട്ടോ എടുക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ട്. മോശം പെരുമാറ്റം ഗൗരവമായി കാണും. ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പെരുമാറ്റം കണ്ടാൽ അടുത്ത തുറമുഖത്ത് തന്നെ ഇറക്കിവിടും. പണം തിരിച്ചുനൽകില്ല.
നീന്തൽ വസ്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടാതെ മണൽത്തീരങ്ങളിൽ കാലുകുത്താനും നീന്തൽക്കുളത്തിന് അരികിലിരുന്ന് കോക്ക്‌ടെയിലുകൾ കുടിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഈ യാത്രയുടെ ആകർഷണം. ഏറ്റവും ജനാധിപത്യപരമായ ഡ്രസ് കോഡായി ഈ യാത്രയെ കരുതാമെന്നും സംഘാടകർ പറയുന്നു.
2026-ൽ ഈ യാത്ര തുടങ്ങുന്നത് ഫെബ്രുവരി ഒമ്പതിനാണ്. 20-ന് അവസാനിക്കുകയും ചെയ്യും. ഇതിനിടയിൽ പ്രണയദിനം ആഘോഷിക്കാനുള്ള അവസരവുമുണ്ട്. തീം നൈറ്റുകളും വർക്ക്ഷോപ്പുകളും പാർട്ടികളുമായി ഈ യാത്ര സമ്പന്നമാകും.
Post A Comment: