ജയ്‌പൂർ: സ്‌കൂളിൽ ഉച്ചഭക്ഷണം കഴിക്കാൻ ചോറ്റുപാത്രം തുറക്കുന്നതിനിടെ ഒൻപതു വയസുകാരി കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിൽ നിന്നാണ് ഇത്തരം ഒരു വാർത്ത പുറത്തു വരുന്നത്.
നാലാം ക്ലാസ് വിദ്യാർഥിനിയായ പ്രാചിയാണ് മരിച്ചത്. കുട്ടി കുഴഞ്ഞു വീണതിനു പിന്നാലെ അധ്യാപകര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ നില ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ കുട്ടിയെ സിക്കാറിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. യാത്രാമധ്യേ ആയിരുന്നു മരണം.
കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2022 ല്‍ മാത്രം, ഇന്ത്യയില്‍ 14 വയസിന് താഴെയുള്ള 114 കുട്ടികളെങ്കിലും ഹൃദയാഘാതമോ ഹൃദയസ്തംഭനമോ മൂലം മരണപ്പെട്ടിട്ടുണ്ട്. ഈ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: