ഹൈദരാബാദ്: അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി ഭർത്താവ്. ഹൈദരാബാദിനു സമീപം ബാലാജി ഹിൽസിൽ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഭാര്യ സ്വാതി (21) ആണ് കൊല്ലപ്പെട്ടത്.
ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം പ്രതി ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ടാക്‌സി ഡ്രൈവറായിരുന്ന പ്രതി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി.
ഇതിൽ ചില ഭാഗങ്ങൾ നദിയിൽ ഉപേക്ഷിച്ചു. ശേഷിക്കുന്ന ഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വരുന്നത്.
വീട്ടിൽ സൂക്ഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഡിഎൻഎ പരിശോധന നടത്തിയ ശേഷം മാത്രമേ കൊല്ലപ്പെട്ടത് സ്വാതിയാണെന്ന് സ്ഥിരീകരിക്കു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: