അഗർത്തല: കാമുകനൊപ്പം ഒളിച്ചോടാൻ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ത്രിപുരയിലെ സെപാഹി ജില്ലയിലാണ് അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയത്.
അമിത് ദെബർമയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സുചിത്രയെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവതിയും കാമുകനും തമ്മിൽ ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതോടെ ഒളിച്ചോടാനുള്ള പദ്ധതി നടന്നില്ല. ഇതോടെ ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. അമ്മയെ കാണാനില്ലെന്ന് കണ്ടതോടെയാണ് സംശയം യുവതിയിലേക്ക് നീണ്ടത്. വീട്ടിൽ നിന്നും മുങ്ങിയ യുവതിയെ ഗ്രാമത്തിൽ നിന്നുതന്നെ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ
ലക്നൗ: മദ്യലഹരിയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ. ഉത്തർപ്രദേശിലെ ശ്യാമില ഗ്രാമത്തിലാണ് സംഭവം നടന്നത്. 32 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മയായ 56 കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ലഹരിക്ക് അടിമയായ മകൻ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവ ദിവസവും സമാന രീതിയിൽ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ അരിവാൾ കൊണ്ട് മകനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
മകനെ അജ്ഞാതൻ കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ ആദ്യ മൊഴി. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാർഥ വിവരം തുറന്നു പറഞ്ഞത്. ഇവരുടെ ഭർത്താവും മകന്‍റെ കൊലപാതകത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്താനുപയോഗിച്ച ആയുധവും രക്തം പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Post A Comment: